Thursday 1 October 2015


സ്വപ്നത്തിന്റെ അഗാതത 



                
                            രാവിലെ എഴുന്നേറ്റതുമുതൽ അവൾ ആകെ പരിഭ്രമത്തിലാണ്. രാത്രി ഉറങ്ങാനും പറ്റുന്നുണ്ടായിരുന്നില്ല. പതിവിലും നേരത്തെ എഴുന്നേറ്റു. പള്ളിയിൽ പോയി. എല്ലാം നല്ലതിനാകണേ എന്ന പ്രാർത്ഥനയോടെ അവൾ വീട്ടിലേക്ക് നടന്നു. വീട്ടിൽ  എല്ലാം എത്ര ഒതുക്കിവച്ചിട്ടും ഒന്നും നേരെയാവാത്ത പോലെ .  അവൾ വീണ്ടും വീണ്ടും ഓരോന്നും അടുക്കിക്കൊണ്ടിരുന്നു . "മോളെ ഒരുപാട് പ്രതീക്ഷകൾ ഒന്നും വേണ്ടാട്ടോ" അവളുടെ പരിഭ്രമം കണ്ടിട്ട് അച്ഛൻ പറഞ്ഞുപോയി ...! 

                    ശരിയാണ്.... അവൾ ഇത്രയേറെ പ്രതീക്ഷയോടെ ഇതുവരെ ആരെയും കാത്തിരുന്നിട്ടില്ല . ഇതാണ് തന്റെ ജീവിതം - എന്ന് ആരോ ഉറപ്പ് പറഞ്ഞതുപോലെ ...!

                പ്രതീക്ഷകൾക്കെല്ലാം ഒടുവിൽ അവൾ കാത്തിരുന്ന ആ മുഖം അവളെ തേടിയെത്തി ...! ഒന്ന് എത്തി നോക്കിയേ ഉള്ളൂ ... കണ്ണുകൾ തമ്മിൽ ഒന്ന് ഉടക്കി .. നാണം കൊണ്ടാണോ എന്തോ അവൾ ഉൾവലിഞ്ഞു ...!
                   
                  ജീവിതത്തിൽ ആദ്യമായി ചായയുമായി  ഒരാളുടെ മുൻപിലേക്ക് ... നാണമല്ല അവൾക്ക് അനുഭവപ്പെട്ടത് ഒരു ചെറിയ വിറയലാണ്. എങ്കിലും ഒരു ചെറിയ മന്ദസ്മിതത്തോടെ ചായ മുൻപിലേക്ക് നീട്ടി ....!

                  " എന്തെങ്കിലും സംസാരിക്കാനുണ്ടെകിൽ ആവാം " ഇത് കേൾക്കാനായി കാത്തുനിന്നതുപോലെ അവൾ മുകളിലേക്ക് നടന്നു ....!

      ജനലിനരികിൽ ചേർന്ന് നിന്ന് തൊട്ടടുത്തുള്ള അരുവിയെയും,  അകലെയുള്ള മലകളെയും, നോക്കെത്താ ദൂരത്ത് വിശാലമായി കിടക്കുന്ന ആകാശത്തെയും, അവൾ തന്റെ മാത്രം സ്വന്തമായവ എന്നവണ്ണം  പരിചയപ്പെടുത്താൻ തുടങ്ങി ..! പെട്ടന്നാണ് അവൾ ശ്രദ്ധിച്ചത് .....
അവൻ തന്നെ മാത്രമാണ്  ശ്രദ്ധിക്കുന്നത്..! തന്റെ കണ്ണുകളിലേക്ക് മാത്രം..! തന്നെ മുഴുവനായും ഉള്ളിലേക്ക് ആവാഹിച്ചെടുക്കുന്നപോലെ ......! അവൾ അവന്റെതു മാത്രം ആകുന്ന പോലെ ........!

                           
 "എടീ ഒന്ന് എണീക്കുന്നുണ്ടോ, പള്ളീൽ പോകാൻ സമയം ആയീട്ടൊ... അവളുടെ ഉറക്കം ഒരിക്കലും തീരില്ലാ " അമ്മയുടെ പതിവ് അലാറം കേട്ട് അവൾ ഒന്ന് ഞെട്ടി  ... സ്വപ്നത്തിന്റെ ആഴങ്ങളിൽ നിന്ന് ....!
ഇനി കാണാൻ പറ്റാത്ത ദൂരത്തിൽ സ്വപ്നത്തിന്റെ ഏതോ അഗാതതയിലെക്ക് അവനും മറഞ്ഞു ................... 


                                       



No comments:

Post a Comment