Wednesday 14 October 2015

പുതുമ .......!

ആരും ആഗ്രഹിക്കും .......!

പുതിയ ജീവിതം ..............!


Life is full of good and bad moments........

Each day in itself brings various moments in life   ............ 

Every day we go through mixed feelings.......

Sometimes, only we have experienced a pure jovial moment or a pure sad moment ......

Everyone also has the special moment in life......

It is just a day when someones dreams are fulfilled.......
  
With the time the memories just get blurred, but stays with us in our mind......

Whenever, we remember such moments we get excited and thrilled........!

                                      പുതിയ സ്നേഹം..............!                 

                                                

പുതിയ പ്രതീക്ഷകൾ.................!




ജീവിതത്തിൽ ഓരോ ദിവസത്തിനും ഒരു പുതുമ ഉണ്ടായിരിക്കും...............! 

ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്ന നിമിഷങ്ങൾ ഉണ്ടാവുന്ന ഒരു പുതുദിനം ആർക്കും ഉണ്ടാകാം ..............!

ഒരുപാട് ആഗ്രഹിക്കുന്നവ ലഭിക്കുന്ന പുതിയ നിമിഷങ്ങൾ .....!
കുഞ്ഞു മനസ്സിൽ ആശ്ചര്യത്തോടെ പുതിയവ കാണുന്ന നിമിഷങ്ങൾ ........!
പുതുമ തോന്നുന്ന എന്തിനെയും നേടുന്ന നിമിഷങ്ങൾ .......!
ഒരു പുതിയ സൗഹൃദം ആരംഭിക്കുന്ന നിമിഷങ്ങൾ ...........!
ഇഷ്ടങ്ങൾ ഒരുപോലെ ഉള്ള വ്യക്തിയെ പുതിയതായി പരിചയപ്പെടുന്ന നിമിഷങ്ങൾ ............!
ജീവന്റെ ജീവനായ് കരുതിയ വ്യക്തിയുമായി പുതിയതായി പങ്കിടുന്ന നിമിഷങ്ങൾ.......!
ഒരു പുതുജീവൻ ഉള്ളിൽ വളരുന്നു എന്നറിയുന്ന നിമിഷങ്ങൾ ......!
നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ അതിഥി വന്നെത്തുന്ന നിമിഷങ്ങൾ ....!
കുരുന്നിന് പുതിയവ പകര്ന്നു കൊടുക്കുന്ന നിമിഷങ്ങൾ .........!
ആത്മാർത്ഥമയി ആഗ്രഹിച്ചവ ലഭിക്കുന്ന പുതിയ നിമിഷങ്ങൾ ....!

ആഗ്രഹിക്കാം പുതിയൊരു തുടക്കം ..............!





എന്റെ സ്വന്തം സൃഷ്ടികൾ  .......!


ഈ കല്ലുകൾക്കും  പറയാനുണ്ട് ...................

ഒരു നഷ്ടപ്രണയത്തിന്റെ കഥ ....................!





Tuesday 13 October 2015


എന്റെ സ്വന്തം സൃഷ്ടികൾ  .......!


ഈ കല്ലുകൾക്കും  പറയാനുണ്ട് ...................

ഒരു മഞ്ഞുകാലത്തിന്റെ കഥ ....................!




Monday 12 October 2015



സഞ്ചാരികളുടെ കഥ കേട്ടിട്ടില്ലേ .....................?

തോളിൽ വലിയ മാറാപ്പും, തേഞ്ഞു തീരാറായ ചെരുപ്പുമായി .......
എങ്ങൊട്ടെന്നറിയാത്ത യാത്ര .......................!

ദൂരങ്ങളെത്രയെന്ന് നിശ്ചയമില്ലാത്ത ഒരു യാത്ര....................................!

ഇങ്ങനൊരു യാത്രയല്ലേ നമ്മുടെ ജീവിതം ?....................!
നോക്കെത്താ ദൂരത്ത് ........ നീണ്ടുകിടക്കുന്ന  വഴികൾ ...... നടന്നകന്ന ദൂരത്തിനും, നടക്കേണ്ടിയിരിക്കുന്ന ദൂരത്തിനും ഇടയിലുള്ള ..........
"ഇത്തിരി ദൂരമാകുന്ന ജീവിതം" ....................!

ഓരോരുത്തരും താണ്ടുന്നത് വ്യത്യസ്ത ദൂരങ്ങൾ ...............!

ചിലർക്ക് ഇത്തിരി ദൂരം .............
ചിലർക്ക് ഒരുപാടുണ്ട് .................
ചിലര്ക്ക് കുറച്ചു കൂടി ...................
അങ്ങനെ നീളുന്ന യാത്രകൾ ................... ജീവിതം ...............!

പിന്നിട്ട ദൂരങ്ങൾ പിന്നിലൊളിപ്പിച്ച ഓർമ കുറിപ്പുകൾ ...................!


ബാല്യമാകുന്ന യാത്ര .............
അന്നും ഒറ്റക്കായിരിക്കും  ......................
പല ചോദ്യങ്ങൾക്കും  ഉത്തരങ്ങൾക്കും മുൻപിൽ .............!

അന്നും അറിഞ്ഞിരിക്കില്ല ഈ യാത്ര എങ്ങോട്ടാണെന്ന് ?
പലരും കൂടെ ഉണ്ടായിരുന്നിട്ടും.............
എന്നും തനിച്ചായിരിക്കും ............ യാത്രകളിൽ ......................!

നടന്നകലുന്ന ഓരോ നിമിഷവും നാം വളരുന്നു .......... ശാരീരികമായും മാനസികമായും .........!
അവയ്ക്ക് കാരണമാകുന്ന.....
വിജയത്തിന്റെ ഉന്നതപടവുകളും .............
തോൽവികളുടെ അഗാത ഗർത്തങ്ങളും ...............
ഈ യാത്രയുടെ ദൂരത്തെ തെല്ലും കുറച്ചിരിക്കില്ല  ............!

ദൂരം ദൂരമായി തന്നെ നിലകൊള്ളും....................!

ചിലപ്പോഴെങ്കിലും, ഇപ്പോൾ തീരും...........
എന്ന് കരുതുമ്പോഴും, ദൂരം.... അകലെ നിന്ന് കോമാളിയാക്കി ചിരിക്കും ...........!


കൗമാരമാകുന്ന യാത്രയിൽ കാണുന്നതെല്ലാം സ്വപ്‌നങ്ങൾ മത്രമായിരിക്കും  ...........
സ്വപ്നലോകം തേടിയുള്ള യാത്ര........!
ആ യാത്രക്കും അവസാനമുണ്ടായിരിക്കില്ല ............
പക്ഷേ ............. നാം എന്നും തുടരും..........
സ്വപ്നങ്ങൾ തേടിയുള്ള ആ യാത്ര ...................!

ഇടയ്ക്കൊരാൾ കൂട്ടാളിയായെത്തുമ്പോഴും ......
ഒർമിക്കയില്ല നാം...... നശ്വരമാണാ.. യാത്രയെന്ന്......! യാത്രെ ..........നിന്നെ  മറക്കുവാനായ് ശ്രമിക്കുമ്പോഴൊക്കെയും ......
ഓരൊർമയായി കബളിപ്പിക്കുന്നത് എന്തിന് ?
ഓർമ്മകൾ വേദനിപ്പിക്കിലും ഓർമ്മിക്കുവാൻ ഒരു സുഖം ...!

ഈ നശ്വര യാത്രയ്ക്കൊരു അവസാനം ഉണ്ടായിരിക്കും .....
ഒരു അവസാന വാക്കും ........
"വീണ്ടും കാണുക..... എന്നോന്നുണ്ടാവില്ല ....
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക .......!
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക "

സങ്കടങ്ങളാകുന്ന ഊഷരമരുഭൂമിയും താണ്ടി..............
ആ യാത്ര എന്നും തുടരുന്നു.....................

എല്ലാത്തിനും ഒടുവിൽ ഏകാകിയായി കുറച്ചു നാൾ
ഒരു ധ്യാനമാകുന്ന യാത്ര .......................!



ദൈവത്തെ അറിയാൻ .......
വിശ്വാസമെന്ന നൗകയിൽ .............
ജീവിതം ഒറ്റക്ക് തുഴയുവാൻ വേണ്ടിയുള്ള ഒരു ശ്രമം ...............

ആരൊക്കെ കൂട്ടിനുണ്ടെങ്കിലും......
ഈ ജീവിത നൗക നാം ഒറ്റക്ക് തുഴഞ്ഞെ മതിയാവൂ .........!


ഒറ്റക്ക് തുഴഞ്ഞു നാം മടുത്തെങ്കിലും ......
തുഴയുവാൻ ദൂരം ഇനിയും ഭാക്കിയുണ്ട് ...............




ഒടുവിൽ ദിശയറിയാതെ.....  നാം ഉഴലുമ്പോൾ .........
ദൂരമെന്ന സത്യം ഇനിയുമുണ്ടെന്ന് 
പുറകിൽ നിന്ന് ശബ്ദം മുഴക്കുന്നു ..............

ആര്ക്കൊക്കെയോ വേണ്ടി, ആരുടെ ഒക്കെയോ വാക്കുകൾ കേട്ട് നാം നമ്മുടെ  വഴികൾ തിരഞ്ഞെടുക്കുന്നു .........!
ഒരു കളിപ്പാട്ടമായി പലർക്കും മുൻപിൽ ......!
 എന്തുകൊണ്ട് നല്ല വഴികൾ നമുക്ക് മുൻപിൽ അടയുന്നു?

മടുത്തിരിക്കുന്നു..... തളർന്നിരിക്കുന്നു...... മുന്നോട്ടുപോകുവാൻ .......
ദൂരത്തെ പഴിച്ച് ...............
മരണത്തെ ആഗ്രഹിക്കുമ്പോൾ  ............

ദൂരം വീണ്ടും നമ്മെ കോമാളിയാക്കുന്നു ............!
യാത്ര പിന്നെയും തുടരുന്നു ......... നാമറിയാതെ .........
ഒരു ഒഴുക്കിലങ്ങനെ ഒഴുകുന്നു ......!


ഒടുവിൽ ആരുമറിയാതെ.......
പെട്ടന്ന്.....
ആ ദൂരം അവസാനിക്കും......!

പക്ഷേ അന്ന് നാം........
ഈ ദൂരം ഇനിയും ഉണ്ടായെങ്കിൽ എന്ന് ആശിക്കുന്ന നിമിഷങ്ങൾ ആയിരിക്കും ......!

ദൈവമെന്തെ ഇങ്ങനെ? എന്ന് ചിന്തിച്ച് പോകുന്നു ..........!


പക്ഷേ ............
പലരും കൂടെയുണ്ടെങ്കിലും യാത്രയുടെ തുടക്കവും ഒടുക്കവും നാം തനിച്ചായിരിക്കും ................!


തുടക്കം മുഖങ്ങളിൽ ചിരിയും ................
ഒടുക്കം മിഴികളിൽ കണ്ണുനീരും ...........
നിറച്ചൊരു യാത്ര .................!


ഇവിടെ സന്തോഷങ്ങൾക്ക് അർത്ഥമില്ലേ?












Saturday 10 October 2015



എന്റെ സ്വന്തം സൃഷ്ടികൾ  .......!

ഈ കല്ലുകൾക്കും  പറയാനുണ്ട്..................! Some Truths in Love ....................!


 


    


                                                 


                         
           




                                                                                                          .......................!




Wednesday 7 October 2015

എന്റെ സ്വന്തം സൃഷ്ടികൾ  .......!

- നീലിമ -



ഏകാകിനിയവൾ ഇന്നുമെന്നും .......

നീലാകാശത്തിന്റെ സ്വ
ച്ഛതയിൽ അവൾ 
അവളിലേക്കു തന്നെ അലിഞ്ഞു ചേരുന്നു ...........

അവൾ അവൾക്കായ്‌ രചിച്ച കവിതകളിൽ 
പ്രകൃതിയും ആകാശവും ........
കാറ്റുപോലും അവൾക്കായ്‌ വീണ മീട്ടുന്നൂ .......!

അനുഭൂതി പകരുന്ന................. 
അവളുടേത്‌ മാത്രമായ സുന്ദരനിമിഷങ്ങൾ ........

അതേ....... 
ഒരു നിമിഷം പ്രകൃതിയിലലിഞ്ഞു ......
ഇല്ലാതായപോലെ ...........!



ആകാശത്തിന്റെ ഈ രൂപഭാവങ്ങൾകും പറയാനുണ്ട് പലതും ..........

ഈ 3 വ്യത്യസ്ത നിറങ്ങൾ നാം കാണുന്നു നമ്മുടെ ജീവിതമാകുന്ന വിശാലലോകത്തും.....!

കറുപ്പ്:- കാർമേഘമാകുന്ന ഇരുളാർന്ന ജീവിതം

വെള്ള :- വെന്മേഘമെത്തുന്ന പ്രതീക്ഷതൻ ജീവിതം..........

നീല:-  നീലാകാശം പോലെ സ്വച്ഛമാം സന്തോഷ ജീവിതം ............................

 
നമ്മുടെ ജീവിതത്തിന്റെ ഭാവഭേധങ്ങൾ ...........!





എന്നും കൂട്ടായിരുന്നവർ നാം 

എന്നിൽ നിന്നും പറന്നകലും വരെ ........ഈ നീലകാശമായിരുന്നു  നമ്മുടെ പ്രതീക്ഷകളുടെയും സ്വപ്നത്തിന്റെയും കാവലാൾ ...........!


എന്റെ സ്വന്തം സൃഷ്ടികൾ  .......!

ഈ കല്ലുകൾക്കും  പറയാനുണ്ട് ചിലത് ....................

ഒന്നു മിഴി തുറക്കൂ .....

ഒന്നു മിഴി തുറക്കൂ ..........
ജീവതം എത്ര സുന്ദരമാന്നെന്നൂ കാണു  .....!

കണ്ണുകൾ ......
ആത്മാവിന്റെ വാതിലുകലാണ്.............!

ഏത് സുന്ദര നയനങ്ങൾക്കും പിന്നിലും .................
ആഴങ്ങളിലും ഇരുളിലും നിറയുന്ന
നൊമ്പരങ്ങൾ ഉണ്ടാകാം ..............!


എന്റെ കണ്ണുകൾ ................
അതിൽ എന്റെ സ്വപ്‌നങ്ങൾ പ്രതിഫലിക്കുന്നു .........!

ഇപ്പോൾ എന്റെ കണ്ണിലെ മിഴിനീർ .......
ഒരു കടലാണ്........
എന്നിലെ നീയും, നിന്റെ സ്നേഹവും
തമ്മിലുള്ള അകലമാകുന്ന കടൽ ...............!

എത്  നയനങ്ങൾക്കു പിന്നിലും ഒരു രഹസ്യമുണ്ട് .....
എങ്കിലും ......
കണ്ണുകൾ ഒരിക്കലും കള്ളം പറയാറില്ലല്ലോ ...................!


മാറ്റങ്ങൾ അനിവാര്യമാണ്‌ ........


ഏതു മുറിപ്പാടുകൾക്കു  പിന്നിലും 
ഒരു മുറിവുണ്ടായിരിക്കും .............

ഓരോ മുറിവുകൾക്കും ഉണ്ടാകും 
ഒരു കഥ പറയാൻ ........

ഒരു കഥ ......!

"മാഞ്ഞുപോയ ഒരു മുറിവിന്റെ കഥ"

ഓരോ മുറിപ്പാടുകളും .......പുതിയ അറിവുകളിലേക്ക് തുറക്കുന്ന .....  ഒരു തീ നാളമാവട്ടെ .............!

അറിവുകൾ ആകുന്ന തീനാളങ്ങൾ....... പുതിയ മാറ്റങ്ങളായി ........ ആളിക്കത്തട്ടെ..............!  

അതേ .......
ഞാൻ എന്നിൽ ചില മാറ്റങ്ങൾക്കായ് പരിശ്രമിക്കുന്നു ............!
ഇനി  ......
എന്നിൽ നിന്നൊന്നും കേൾക്കാൻ..........
നിനക്ക് സാധിക്കില്ല .......!
എങ്കിലും..........
എന്റെ മാറ്റങ്ങൾക്കുള്ള  ഒരുകാരണം നീയാണ്..................! 

 ഞാൻ  നിനക്ക് ആരായിരുന്നൂ ?


നിന്റെ കുറവുകളിൽ
എന്നും ഞാൻ, നിൻ തോഴനായിരുന്നോ  ......
അതോ സുഹൃത്തായിരുന്നോ...? 

സ്ഥിരമായും ഞാൻ നിന്റെ ബലമായി മാറിയിരുന്നോ... ?

നിന്റെ  വിശ്വാസവും 
അവലംബവും ഞാനായിരുന്നോ  ............?

എങ്കിൽ ഞാനായിരുന്നൂ നിൻ പ്രിയതോഴൻ .......!


അത്മീയമായൊരു അടുപ്പം എന്നോട് തോന്നിയിരുന്നോ ?

മുൻപെങ്ങോ കണ്ടു മറന്ന ആഴമായ ഒരു അനുഭൂതി ......!

നിന്നെയും നിന്റെ കഴിവുകളേയും ഉത്തേജിപ്പിക്കാനും ഉണർത്താനും.......
എന്റെ ചിന്താതലങ്ങളിൽ നിന്ന് നിന്റെ ആത്മാവിനെ തൊട്ടുണർത്താനും  എനിക്ക് കഴിഞ്ഞിട്ടുണ്ടോ ?

നമ്മുടെ ആദ്യ സമാഗമം നിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടോ ?



എങ്കിൽ ഞാനായിരുന്നൂ നിൻ ആത്മമിത്രം .......!

തിരിച്ചറിയൂ ഞാൻ നിനക്ക് ആരായിരുന്നൂ ?......................






Tuesday 6 October 2015


അപ്രതീക്ഷിതം .........!


എന്താണിത് ?

ഞാനറിയാതെ,
ഞാൻ എങ്ങോട്ടോ ആകർഷിക്കപ്പെടുന്നു .....

ദൂരെ ഒരു പ്രകാശവലയം മാത്രം കാണാം ......

എന്താണിങ്ങനെയൊക്കെ ?


നോക്കൂ ......

എനിക്ക് ചുറ്റും നക്ഷത്രങ്ങളും ഒരു നേർത്ത അന്തരീക്ഷ വലയവും  ......

ഭൂമി ...... എനിക്ക് എന്നേക്കാൾ ചെറുതായ ഒരു ഗോളം മാത്രം........!

എനിക്കെന്തുപറ്റി?

എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .....

എന്നിൽ നിന്ന്.....    ഞാൻ ........
വേർപെട്ടിരിക്കുന്നു ...................!

ദൈവമേ ...... അങ്ങ് എന്റെ ആത്മാവിനെ തിരിച്ചെടുത്തെന്നോ ?

എന്തിന്?



ഒരു മുന്നറിയിപ്പുമില്ലാതെ ........

ദൈവമേ ...... അങ്ങ് എന്നെ തിരിച്ചുവിളിച്ചോ ?

ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം ...... ഞാൻ അലറിക്കരയാൻ തുടങ്ങി .......!

ദൈവമേ ...... ഇനി ഒരു ജീവിതം എനിക്കില്ലെന്നോ ?


എന്റെ എല്ലാം ........

കുടുംബം .... എന്റെ ഭാര്യ ...
 എന്റെ മകൻ..... മാതാപിതാക്കൾ ....
എന്റെ വീട് , ഓഫീസ് ....
എന്റെ കൂട്ടുകാർ .....

അയ്യോ എനിക്ക് വയ്യ ഇവയൊക്കെ വേർപിരിയാൻ .......!
എനിക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ അധികമാണിത്.....
ഞാൻ അലറി കരഞ്ഞു ............

എന്റെ കരച്ചിൽ ആകാശം പിളർക്കുന്നതായി  എനിക്ക് തോന്നി......

ദൈവമേ അവസാനമായി ഒരിക്കലെങ്കിലും, എന്റെ സ്വന്തമായുള്ളവരെ എനിക്കൊന്നുകൂടി കാണണം ....
പ്ലീസ് .....!

എന്റെ കരച്ചിൽ വീണ്ടും ഉച്ചത്തിലായി .......

പെട്ടന്ന് ..............
ഒരു പുകപടലം മാറിപ്പോയതുപോലെ .......

അതാ ... എനിക്ക് കാണാം ..........


എന്റെ ഭാര്യ ....
എന്റെ എല്ലാമെല്ലാമായ എന്റെ സ്വന്തം ഭാര്യ .......
അയ്യോ ....
അവൾ കരയുകയാണ്........
ജീവിതത്തിൽ ഞാൻ തളരുമ്പോൾ എനിക്ക് താങ്ങായി നിന്നവൾ .......

കരയാതിരിക്കാൻ അവൾക്കെങ്ങനെ ആകും.. ഞാനെന്ന നെടുംതൂണിൽ വാർത്തെടുക്കപ്പെട്ടവളല്ലേ ? അവൾ ....

ഞാനുരുകുമ്പോൾ എന്നോടൊപ്പം ഉരുകിത്തീർന്നവൾ .....!

എന്റെ എല്ലാമെല്ലാമായ എന്റെ പുത്രന് അമ്മയായി  തീർന്നവൾ ..............

നിന്നോടു ഒരിക്കലും ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല ............

എന്നിട്ടും നീ ഒരിക്കൽ പോലും എന്നോട് പരിഭവിച്ചിട്ടില്ലല്ലോ .......!


ദൈവമേ ......
അവളോട്
ഒന്നെനിക്ക് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ........?

ഈ ലോകത്തിൽ ഏറ്റവും കൂടുതലായി സ്നേഹിച്ചിരുന്നത് നിന്നെയാണെന്ന് .....!



ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നതും നമ്മുടെ ലോകത്തെയാണെന്ന് .......

നമ്മുടെ മാത്രം ലോകം ......
ഞാനും നീയും നമ്മുടെ മോനുമടങ്ങുന്ന നമ്മുടെ ലോകം ...!


പക്ഷേ ....

എന്റെ ഓഫീസിലെ തിരക്കുകളും സംഘർഷങ്ങളും എല്ലാം കഴിഞ്ഞ് വീടിലെത്തിയിരുന്ന, എനിക്ക് നിങ്ങളോടൊപ്പം ചിലവഴിക്കാൻ കിട്ടിയ അവസരങ്ങൾ വളരെ വിരളം.....


ഓ എന്റെ ദൈവമേ .....
എനിക്കിനിയും വേണം, ആ നല്ല നിമിഷങ്ങൾ ......!

ഞങ്ങളുടെ ആഹ്ലാദം അസ്തമയതുല്യമാക്കല്ലേ......
എനിക്ക് താങ്ങാനാവില്ല ദൈവമേ .....

അതാ നോക്കൂ  ......
എന്റെ മകൻ, അവൻ ഒന്നുമറിയാതെ മുറ്റത്ത് കളിക്കുന്നു ......

അവനറിയില്ലല്ലോ മഴവെള്ളത്തിൽ തോണിയിറക്കാൻ ഇനി അവന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന് ......!

കഴിഞ്ഞ ദിവസം മഴ പെയ്തപ്പോഴും അവൻ ഓടിയെത്തിയിരുന്നു തോണിയുണ്ടാക്കാനായി .....

ഞാൻ ദേഷ്യപെട്ടപ്പോൾ,  കരഞ്ഞുകൊണ്ട്‌ പോയി മുറ്റത്തിരുന്നത് ഓർത്തുപോകുന്നു ......

ദൈവമേ ......
എന്റെ മകനായി എനിക്കൊരു തോണി കൂടി ഉണ്ടാക്കണം .....

ഞാനില്ലാതെ എന്റെ മകൻ, അവൻ എങ്ങനെ വളരും? അയ്യോ എനിക്ക് ചിന്തിക്കാനേ വയ്യ ........!


ഇനിയൊന്നും എനിക്ക് കാണാനും  വയ്യ ......... എന്റെ മാതാപിതാക്കൾ, കൂട്ടുകാർ എല്ലാവരും കരയുന്നു എന്നെ ഓർത്ത് ...!

അയ്യോ ഇതെന്തൊരു അവസ്ഥ ?
ആരും എന്നെ ഒന്ന് കേൾക്കുന്നുപോലുമില്ല ......

ലോകം ഇത്ര നശ്വരമോ ?



അതാ വീണ്ടും ആ പാത,
ആ പ്രകാശവലയം എന്നെ അതിലേക്ക് വലിച്ചടുപ്പിക്കുന്നു ......

അതാ അവസാനം ........
ഒരു കവാടം എനിക്കായ് തുറക്കുന്നു .....


ഒന്നെണീക്കൂ ഇന്ന് ലീവ് ആണെന്നു കരുതി എന്തുറക്കമാണിത് ?
എണീറ്റെ .....
ഇന്നെങ്കിലും ഒന്നു പുറത്തുപോണം ..... ഇന്നലെ പറഞ്ഞിരുന്നില്ലേ ......
മോനും ഒരുങ്ങി ഇരിക്കുകയാ ........! ഒന്നെണീറ്റെ ...................!........

-"ഞെട്ടിയെഴുന്നെറ്റ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഭംഗി .... എന്റെ ഭാര്യയിൽ ഞാൻ കണ്ടു"- .......!

എന്നു പറഞ്ഞു ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചെങ്കിലും മരണമെന്നെ കവർന്നെടുത്തിരുന്നു .........! ഒന്നും ഒരു സ്വപ്നമായിരുന്നില്ല .........!

ഓർക്കുക........

പ്രകടിപ്പിക്കാത്ത സ്നേഹത്തിനും ...........

പറയപ്പെടാത്ത വാക്കുകൾക്കും .................

ജീവിതത്തിൽ പിന്നീട് ഒരു അവസരമുണ്ടാകില്ല .......!