Monday 5 October 2015


മഴത്തുള്ളീ .......

ആകാശം നിനക്ക് എന്ത്‌ പേരാണിട്ടിരിക്കുന്നത്  ?


ഉതിർന്നു വീഴുന്ന ഓരോ മഴത്തുള്ളികൾകും, ആകാശം ഒരു പേരിട്ടിരിക്കുമോ?

ഓരോ മഴത്തുള്ളിയും,
ആർക്കരികിലെത്തണം എന്ന്
ആകാശം നിശ്ചയിച്ചിരിക്കുമോ?




ഇന്നും .......

ജനലിനരികിൽ മഴത്തുള്ളികളെ തലോടി ഞാനെൻ ബാല്യത്തിലേക്ക് പിച്ചവച്ചു .....!

ബാല്യം മഴയെന്ന ഓർമ്മ എനിക്ക് സമ്മാനിക്കുന്നത്.................

ചേമ്പിലയിൽ ചിതറിക്കിടക്കുന്ന മഴത്തുള്ളികളെ കൂട്ടിമുട്ടിച്ച് അവരുടെ ആ  പുതിയ സൗഹൃദത്തിലേക്ക്‌ ഒരാളെ കൂടി സമ്മാനിച്ചു
കൊണ്ട്  ............

ആശ്ച്ചര്യത്തോടെ ആ പുതിയ ലോകത്തിൽ നീന്തിതുടിക്കുന്ന മത്സ്യകുഞ്ഞിനെ കണ്ടുനിൽക്കുമ്പോൾ .....

മഴത്തുള്ളീ .....

നീയെന്ന ഈ ചെറിയ ലോകത്തിനപ്പുറം.......
അവയ്ക്കും എനിക്കും ഒരുപാട് നീന്തിത്തുടിക്കാനുണ്ട് ......
എന്നു നീയെന്നെ പഠിപ്പിച്ചു ......!


പുൽക്കൊടിത്തുമ്പിൽ വെട്ടിത്തിളങ്ങുന്ന ... വജ്രക്കല്ലുപോലെയും ...!





തെങ്ങോലത്തുമ്പിൽ നിന്നൂർന്നു വിഴാനോരുങ്ങുന്ന പളുങ്കുമുത്തുപോലെയും .....

മഴത്തുള്ളീ .....


നീ ഇന്നുമെൻ ഓർമ്മയിൽ വെട്ടിത്തിളങ്ങുന്നു ....!

ആകാശത്തു നിന്ന് അടർന്നു വീഴുന്ന നിന്നെയും സ്വപ്നം കണ്ട് പല രാവുകൾ ഞാൻ കിടന്നിരുന്നു ......!
അകലെ ആകാശവും അതിൽ നീന്തിതുടിക്കുന്ന വെന്മേഘങ്ങളും ഇന്നുമെനിക്കെന്റെ ആനന്ദമാണ്.....!

സ്വപ്നങ്ങളിൽ ഒരുമിച്ചു തോൾച്ചേർന്നു  പിന്നിട്ട......        
ആ വഴികളിൽ......
എനിക്കൊപ്പം മഴത്തുള്ളീ .... നീയും കൂട്ടിനുണ്ടായിരുന്നു .....!

പക്ഷേ ...... 

മഴത്തുള്ളീ ....

ബാല്യത്തിൽ നീയെനിക്ക് സമ്മാനിച്ച അനുഭൂതി ആയിരുന്നില്ല, അന്നെനിക്ക് നിന്നിൽ  നിന്ന് ലഭിച്ചത്.........!

അന്ന് നിന്നിൽ ആർദ്രതയും സ്നേഹവും പ്രണയവുമെല്ലാം നിറഞ്ഞു നിന്നിരുന്നൂ .....!



അതേ ......

എന്റെ  കൈകളിൽ ആർദ്രമായി തലോടുവനായ് 
നീ എന്നിലേക്ക് പെയ്തിറങ്ങിയില്ലേ ........!

എന്റെ മഴത്തുള്ളീ ....

ഓരോ മഴയിലും നിന്നെ ഞാൻ കണ്ടിരുന്നൂ .....
നിന്നെ ഞാൻ അറിഞ്ഞിരുന്നൂ.....!

പക്ഷേ ...... 

മഴത്തുള്ളീ .....

ഒരുനാൾ നീയുമെന്നിൽ പേമാരിയായി പെയ്തിറങ്ങിയില്ലേ ....!

അത്രനാൾ കാത്തിരുന്ന് ഞാൻ മെനഞ്ഞ "എൻ മണ്‍കൂടാരത്തെ"  
തകർത്തെറിയാൻ ......!



മഴത്തുള്ളീ .....

അന്നു നീ അറിഞ്ഞിരുന്നോ ....

ഞാനും എന്റെ മണ്‍കൂടാരത്തോടൊപ്പം മാഞ്ഞുപൊയിരുന്നൂ........ എന്ന് ..!


ശേഷിക്കുന്ന എന്നിലെ ഞാൻ.....

ഇന്നും മഴയായ് പെയ്തിറങ്ങുന്ന എന്റെ മഴത്തുള്ളിയെ കാത്തിരിക്കുന്നൂ ................!

എന്റെ മഴത്തുള്ളീ .......

നിനക്ക് ഇപ്പോഴും വജ്രക്കല്ലിന്റെയും പളുങ്കുമുത്തിന്റെയും ശോഭയുണ്ടോ?


ഇന്നെന്റെ ജീവിതം ......

മഴത്തുള്ളീ ....

നിന്നെയും കാത്തിരിക്കുന്ന വേഴാമ്പലിന് തുല്ല്യമാണ്...!

ഒറ്റക്കിരുന്നു ഞാനെന്റെ  മഴയോർമ്മകളെ തലോലിക്കുന്നു ....... !

എന്നരികിൽ  എത്തിച്ചെരേണ്ട 


മഴത്തുള്ളീ ......

ആകാശം നിനക്ക് എന്ത്‌ പേരാണിട്ടിരിക്കുന്നത്  ?




1 comment:

  1. മഴത്തുള്ളീ ......
    ആകാശം നിനക്ക് എന്ത്‌ പേരാണിട്ടിരിക്കുന്നത് ?

    ReplyDelete