Wednesday 7 October 2015


എന്റെ സ്വന്തം സൃഷ്ടികൾ  .......!

ഈ കല്ലുകൾക്കും  പറയാനുണ്ട് ചിലത് ....................

ഒന്നു മിഴി തുറക്കൂ .....

ഒന്നു മിഴി തുറക്കൂ ..........
ജീവതം എത്ര സുന്ദരമാന്നെന്നൂ കാണു  .....!

കണ്ണുകൾ ......
ആത്മാവിന്റെ വാതിലുകലാണ്.............!

ഏത് സുന്ദര നയനങ്ങൾക്കും പിന്നിലും .................
ആഴങ്ങളിലും ഇരുളിലും നിറയുന്ന
നൊമ്പരങ്ങൾ ഉണ്ടാകാം ..............!


എന്റെ കണ്ണുകൾ ................
അതിൽ എന്റെ സ്വപ്‌നങ്ങൾ പ്രതിഫലിക്കുന്നു .........!

ഇപ്പോൾ എന്റെ കണ്ണിലെ മിഴിനീർ .......
ഒരു കടലാണ്........
എന്നിലെ നീയും, നിന്റെ സ്നേഹവും
തമ്മിലുള്ള അകലമാകുന്ന കടൽ ...............!

എത്  നയനങ്ങൾക്കു പിന്നിലും ഒരു രഹസ്യമുണ്ട് .....
എങ്കിലും ......
കണ്ണുകൾ ഒരിക്കലും കള്ളം പറയാറില്ലല്ലോ ...................!


മാറ്റങ്ങൾ അനിവാര്യമാണ്‌ ........


ഏതു മുറിപ്പാടുകൾക്കു  പിന്നിലും 
ഒരു മുറിവുണ്ടായിരിക്കും .............

ഓരോ മുറിവുകൾക്കും ഉണ്ടാകും 
ഒരു കഥ പറയാൻ ........

ഒരു കഥ ......!

"മാഞ്ഞുപോയ ഒരു മുറിവിന്റെ കഥ"

ഓരോ മുറിപ്പാടുകളും .......പുതിയ അറിവുകളിലേക്ക് തുറക്കുന്ന .....  ഒരു തീ നാളമാവട്ടെ .............!

അറിവുകൾ ആകുന്ന തീനാളങ്ങൾ....... പുതിയ മാറ്റങ്ങളായി ........ ആളിക്കത്തട്ടെ..............!  

അതേ .......
ഞാൻ എന്നിൽ ചില മാറ്റങ്ങൾക്കായ് പരിശ്രമിക്കുന്നു ............!
ഇനി  ......
എന്നിൽ നിന്നൊന്നും കേൾക്കാൻ..........
നിനക്ക് സാധിക്കില്ല .......!
എങ്കിലും..........
എന്റെ മാറ്റങ്ങൾക്കുള്ള  ഒരുകാരണം നീയാണ്..................! 

 ഞാൻ  നിനക്ക് ആരായിരുന്നൂ ?


നിന്റെ കുറവുകളിൽ
എന്നും ഞാൻ, നിൻ തോഴനായിരുന്നോ  ......
അതോ സുഹൃത്തായിരുന്നോ...? 

സ്ഥിരമായും ഞാൻ നിന്റെ ബലമായി മാറിയിരുന്നോ... ?

നിന്റെ  വിശ്വാസവും 
അവലംബവും ഞാനായിരുന്നോ  ............?

എങ്കിൽ ഞാനായിരുന്നൂ നിൻ പ്രിയതോഴൻ .......!


അത്മീയമായൊരു അടുപ്പം എന്നോട് തോന്നിയിരുന്നോ ?

മുൻപെങ്ങോ കണ്ടു മറന്ന ആഴമായ ഒരു അനുഭൂതി ......!

നിന്നെയും നിന്റെ കഴിവുകളേയും ഉത്തേജിപ്പിക്കാനും ഉണർത്താനും.......
എന്റെ ചിന്താതലങ്ങളിൽ നിന്ന് നിന്റെ ആത്മാവിനെ തൊട്ടുണർത്താനും  എനിക്ക് കഴിഞ്ഞിട്ടുണ്ടോ ?

നമ്മുടെ ആദ്യ സമാഗമം നിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടോ ?



എങ്കിൽ ഞാനായിരുന്നൂ നിൻ ആത്മമിത്രം .......!

തിരിച്ചറിയൂ ഞാൻ നിനക്ക് ആരായിരുന്നൂ ?......................






No comments:

Post a Comment