Saturday 3 October 2015

-" നീ സ്ത്രീയാണ്"- ...............!




ആധുനിക യുഗത്തിൽ സ്ത്രീശാക്തീകരണവും സ്ത്രീജനമുന്നേറ്റങ്ങളും കൊടികുത്തി വാഴുമ്പോഴും, 

ഇന്നും സമൂഹത്തിനു മുൻപിൽ എത്തിപ്പെടാൻ സാധിക്കാത്ത ഒരുവൾ നമുക്കായി പങ്കുവയ്ക്കുന്നു ...................!






ഒരുവൾ ഏകയാവുന്നതും നിരാലംബയാവുന്നതും എപ്പോൾ ?ഒരുവൾ കഴിവില്ലാത്തവളും വെറുക്കപ്പെടുന്നവളും ആകുന്നത് എപ്പോൾ ?

കാരണം ....................

സമൂഹം അവളുടെ കാതിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു
- " നീ സ്ത്രീയാണ്"-

സമൂഹം അവൾക്ക്  ചുറ്റും അരുതായ്മകളുടെ ഒരു മതിൽക്കെട്ടാണ് തീർത്തിരിക്കുന്നത് .....

ഈ അരുതായ്മകളിൽ നിന്ന് ഓടിമറയുമ്പോൾ ..... അവൾ സമൂഹത്തിൽ ഒറ്റപ്പെടുന്നു .....

അങ്ങനെ  അവൾ ഏകയാവുന്നു .......!




കുടുംബത്തിൽ, വിദ്യാലയങ്ങളിൽ, ജോലിസ്ഥലങ്ങളിൽ, സമൂഹത്തിൽ എവിടെയും ......................



ഈ ഒറ്റപ്പെടൽ അവളിൽ ഭയം ജനിപ്പിക്കുന്നു .... ഏതു പ്രവൃത്തി ചെയ്യുമ്പോഴും അവളുടെ ഉള്ളിൽ ഭയം മാത്രമായിരിക്കും ............!

അതുകൊണ്ട് തന്നെ .....അവൾ  ........
താൻ ചെയ്യുന്ന ഏതു പ്രവൃത്തിക്കും
ഒരു കൈത്താങ്ങ് കൊതിക്കുന്നു ......

അത് ഒരു വാക്ക് കൊണ്ടാവാം .....
പ്രവൃത്തി കൊണ്ടാവാം ......

പക്ഷേ .....




സമൂഹം  അപ്പോഴും  അവളെ ഓർമ്മിപ്പിക്കുന്നു -" നീ സ്ത്രീയാണ്"-
അബലയാണ്......!

അങ്ങനെ  അവൾ നിരാലംബയാവുന്നു .....!


ആലംബമില്ലാതെ അവൾ ചെയ്യുന്നതിനെല്ലാം ..... ലോകം ഒരതിർവരമ്പിടുന്നു ....

അതുമറികടക്കാൻ ഭയപ്പെടുന്നവൾ തൻറെ കഴിവുകൾക്കും  വിരാമമിടാൻ നിർബന്ധിതയാവുന്നു ........!




അതേ അങ്ങനെ  അവൾ കഴിവില്ലാത്തവളുമാകുന്നു.........!


സമൂഹം ഈ അവസ്ഥയിൽ എത്തിച്ച ഒരുവളെ സമൂഹം തന്നെ എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കൂ ....

ആദ്യമായി അവളെ അവളാക്കി തീർത്ത കുടുംബം .......

അച്ഛൻ പറയുന്നു - " ഒരു കഴിവുമില്ലാത്തവൾ......! എന്തിനിങ്ങനെ പറയിപ്പിക്കാനായി ജീവിക്കുന്നു ? "

അമ്മ പറയുന്നു - " വേറെ ഒരുപണിയുമില്ലല്ലോ .... അടുക്കളയിൽ നൂറുകൂട്ടം പണി കിടക്കുമ്പോഴാ ....."

സഹോദരങ്ങൾ പറയുന്നു - " അവൾടെ വട്ട് തുടങ്ങി ....."

അതേ .....

ഒരു കഴിവുമില്ലാത്ത ഒരുവളെ ഭൂമിയിൽ ജനിപ്പിച്ചല്ലോ എന്ന് ഇടക്കിടക്ക് പരിതപിക്കുന്ന അച്ഛനും .....

സ്ത്രീയായാൽ അടുക്കളയെന്ന ലോകം മാത്രം മതിയെന്ന് ശഠിക്കുന്ന അമ്മയും ...

അവളുടെ കഴിവുകളെയെല്ലാം പുച്ചത്തോടെ മാത്രം വീക്ഷിക്കുന്ന സഹോദരങ്ങളും ....

അവളോട് വീണ്ടും വീണ്ടും മന്ത്രിക്കുന്നു .....-" നീ സ്ത്രീയാണ്"- അബലയാണ്......!


ഇതെല്ലം സഹിച്ച് കലാലയമാകുന്ന പുതിയ ലോകത്തിലേക്ക് കടക്കുമ്പോൾ ...
സുഹൃത്തുക്കളിൽ ചിലർ പുച്ചത്തോടും അസൂയയോടും വീക്ഷിക്കുമ്പോൾ ....

ആത്മാർത്ഥതയോടെ നല്ല വാക്കുകളുമായി
ചിലരെത്തും ......
- ആത്മാർത്ഥസുഹൃത്തുക്കൾ -

നിന്നെ തളർത്തുന്ന സമൂഹത്തെ ഉണർത്താൻ  ഇനിയും നിന്റെ കഴിവുകൾക്ക് കഴിയും, എന്നവർ പ്രചോദിപ്പിക്കുമ്പോൾ, അവൾക്ക് പ്രശ്നമാകുന്നത് സമയവും സാഹചര്യങ്ങളുമാണ് (പഠനവും, സാമ്പത്തികവും)

അപ്പോഴും സമൂഹം അവളെ ഓർമ്മിപ്പിക്കുകയാണ് -" നീ സ്ത്രീയാണ്"-

സാമ്പത്തികമായ മരവിപ്പിനെ മറികടന്ന്  തന്റെ കഴിവുകളെ സമൂഹത്തിനു മുൻപിൽ വരച്ചുകാട്ടാനായി  അവൾ ഒരു ജോലിയിൽ പ്രവേശിക്കുന്നു .....

അവിടെ അവൾ നേരിടുന്നത് പുതിയ സംഘർഷങ്ങളെയാണ്.......
മനസംഘർഷം ....!

മുതലാളിത്തവും   ഭാരണവ്യവസ്ഥയും അഴിഞ്ഞാടുന്ന ഫാസിസത്തിന്റെ
നരകഭൂമി ആയി മാറുന്നു  അവൾക്കത് ....!

തന്റെ കഴിവുകൊണ്ട് നേടിയവയെ പുച്ചിച്ച്ചും പരിഹസിച്ചും ആർത്തലക്കുന്ന മുഖങ്ങളാണ് ചുറ്റും..... എത്ര നേടിക്കൊടുത്തലും -" പോരാ ....
ഇത്രേ നിങ്ങള്ക്ക് കഴിയൂ ? ഇതാണോ നിങ്ങളുടെ കഴിവ് ?" - തികച്ചും മനസുമടുപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥ.....!



"സ്ത്രീ" എന്ന രൂപത്തെ വെറുത്തുപോകുന്ന
ഒരിടം .........
കുശുമ്പും, അസൂയയും നിറഞ്ഞാടുന്ന ആൾരൂപങ്ങൾ .... പോരാത്തതിന് ഉന്നതസ്ഥാനത്ത് ഒരു സ്ത്രീ കൂടി  ആയാൽ.... ഭദ്രകാളി ഉറഞ്ഞു തുള്ളുന്നത് നേരിട്ട് കാണാം ...... അവയ്ക്ക് നടുവിൽ വീണ്ടും അവൾ ഒറ്റപ്പെട്ടുപോയി .....!



അവൾ വെറുക്കാൻ തുടങ്ങി .........!

സ്ത്രീത്വത്തെ .... !
തന്നെത്തന്നെ   മുഴുവനായും അവൾ
വെറുത്തു തുടങ്ങി .........!

എന്തിന് ഞാൻ സ്ത്രീയായി ജനിച്ചു ?

ദൈവത്തിനോടായി ചോദ്യം .......!
ഉത്തരമില്ല.........!





ആ ചോദ്യത്തിനുള്ള ഉത്തരത്തിനായി അവൾ ഇന്നും കാതോർത്തിരിക്കുന്നു ........
ഒരു മുഖംമൂടിയും ധരിച്ച് ഇന്നും അവൾ ആരുമറിയാതെ ജീവിക്കുന്നു .......!

         




(ഈ അനുഭവവിവരണത്തിനിടെ ഒരു കാര്യം അവൾ എടുത്തു പറഞ്ഞിരുന്നു - സമൂഹത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾ ആണ് മറ്റൊരു സ്ത്രീയെ അടിച്ചമർത്തുന്നത് ....!)

എല്ലാം കേട്ടപ്പോൾ എനിക്ക് തോന്നി സ്ത്രീ ആയി ജനിക്കേണ്ടിയിരുന്നില്ല ....!



No comments:

Post a Comment