Thursday 1 October 2015

 ജീവിതം ........


ജീവിതം ...!
 ഇതിന്റെ അർത്ഥം എന്ത് ?

എന്തിന് വേണ്ടിയാണ് ഈ ജീവിതം എന്ന ചിന്ത ആഴത്തിൽ വേരൂന്നിയ ഒരു സംഭവം ....!


ലോകത്തിന്റെ എല്ലാ വശ്യതകളും ആവോളം നുകർന്ന് കൊതിതീരും മുൻപ്, എല്ലാം ഇല്ലാതാകുന്ന ഏറ്റവും കൈപ്പേറിയ അവസ്ഥ ...!
മരണമെന്ന സത്യത്തെ എത്ര ആഗ്രഹിച്ചിട്ടും അടുത്തെത്തിക്കാതെ അകറ്റി നിർത്തി, എന്റെ വേദനകളെ കണ്ട് ഊറി ഊറി ചിരിക്കുന്നതുപോലെ തോന്നുന്നു ....!


ഇന്നെന്റെ കണ്ണുകൾക്ക് കാഴ്ചയില്ല ...!
എന്റെ കാലുകൾക്ക് നടക്കാൻ ആവതില്ല...!
എന്റെ കൈകളാണെങ്കിൽ എനിക്കായൊന്നും ചെയ്യാൻ ഒരുക്കവുമല്ല ......!

But.....

ഒരിക്കൽ ഞാൻ ...........

എല്ലാം കണ്ടിരുന്നു ......!
എല്ലായിടത്തും എത്തിയിരുന്നു ......!
എന്റെ കൈകൾ എനിക്കായ് ജോലി ചെയ്തിരുന്നു ......!



പച്ചയായ മനുഷ്യനാണ് ഞാനും.....!
സ്ത്രീ - എന്ന യാഥാർത്യത്തെ ആവോളം ആസ്വദിച്ച് കഴിയുമ്പോൾ, ഉപേക്ഷിക്കുന്ന ഈ ആധുനിക യുഗത്തിന്റെ ഭാക്കിപത്രം ....!


എനിക്കുമുണ്ടായിരുന്നു ഒരു കുടുംബം - ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, അനുജൻ ....... അങ്ങനെ എല്ലാവരും .....!


ദൈവം നല്കിയവയെ ഞാൻ ആവോളം ആസ്വദിച്ചിരുന്നു .....
പക്ഷെ ....
ഇന്നെന്റെ അവസ്ഥയിൽ ആസ്വാദനത്തിനുള്ള കഴിവ് വരെ ദൈവം എടുത്തുമാറ്റിയിരിക്കുന്നു ......!


ജീവിതം  സന്തോഷത്തിന്റെ തരികൾ സമ്മാനിച്ചിട്ടുണ്ടെങ്കിൽ ........
അതിനുപകരം.......
 സങ്കടത്തിന്റെ വലിയ തിരകൾ സമ്മാനിച്ചിട്ടുണ്ട് ദൈവം .....!

അവയെല്ലാം അനുഭവിക്കുമ്പോഴും മുൻപിൽ പ്രതീക്ഷയുടെ വലിയ കടൽ മാത്രമായിരുന്നു .....
" എല്ലാം നല്ലതിനുവേണ്ടിയാണ്"...........!


പക്ഷെ ........

ഇന്ന് ഞാനായിരിക്കുന്ന ഈ അവസ്ഥ.... എന്തിനുവേണ്ടിയാണെന്ന് ദൈവത്തിനുപോലും അറിയില്ല..... എന്ന് തോന്നിപ്പോകുന്നു ....!
ഇത് അവിശ്വാസമാണെന്നു നിങ്ങൾക്ക് തോന്നാം ... അതിൽ തെറ്റില്ല ....!
കാരണം സഹനങ്ങളിൽ പതറരുത് അതാണ് വിശ്വാസം .......!

I know that.......

ബൈബിളിൽ പറയുന്ന സഹനത്തിന്റെ സാഗരമായ- ജോബ്‌ - അനുഭവിച്ചതിന്റെ ഒരംശം മാത്രമേ ആകുന്നുള്ളൂ ... ഇവയെല്ലാം ....!
അതും എനിക്കറിയാം .......

But.....

പതറിപ്പോകുന്നു ......

കാരണം ..... ഞാനും പച്ചയായ ഒരു മനുഷ്യയാണ്......!

                                                                                                        തുടരും .......................................

No comments:

Post a Comment