Monday 12 October 2015



സഞ്ചാരികളുടെ കഥ കേട്ടിട്ടില്ലേ .....................?

തോളിൽ വലിയ മാറാപ്പും, തേഞ്ഞു തീരാറായ ചെരുപ്പുമായി .......
എങ്ങൊട്ടെന്നറിയാത്ത യാത്ര .......................!

ദൂരങ്ങളെത്രയെന്ന് നിശ്ചയമില്ലാത്ത ഒരു യാത്ര....................................!

ഇങ്ങനൊരു യാത്രയല്ലേ നമ്മുടെ ജീവിതം ?....................!
നോക്കെത്താ ദൂരത്ത് ........ നീണ്ടുകിടക്കുന്ന  വഴികൾ ...... നടന്നകന്ന ദൂരത്തിനും, നടക്കേണ്ടിയിരിക്കുന്ന ദൂരത്തിനും ഇടയിലുള്ള ..........
"ഇത്തിരി ദൂരമാകുന്ന ജീവിതം" ....................!

ഓരോരുത്തരും താണ്ടുന്നത് വ്യത്യസ്ത ദൂരങ്ങൾ ...............!

ചിലർക്ക് ഇത്തിരി ദൂരം .............
ചിലർക്ക് ഒരുപാടുണ്ട് .................
ചിലര്ക്ക് കുറച്ചു കൂടി ...................
അങ്ങനെ നീളുന്ന യാത്രകൾ ................... ജീവിതം ...............!

പിന്നിട്ട ദൂരങ്ങൾ പിന്നിലൊളിപ്പിച്ച ഓർമ കുറിപ്പുകൾ ...................!


ബാല്യമാകുന്ന യാത്ര .............
അന്നും ഒറ്റക്കായിരിക്കും  ......................
പല ചോദ്യങ്ങൾക്കും  ഉത്തരങ്ങൾക്കും മുൻപിൽ .............!

അന്നും അറിഞ്ഞിരിക്കില്ല ഈ യാത്ര എങ്ങോട്ടാണെന്ന് ?
പലരും കൂടെ ഉണ്ടായിരുന്നിട്ടും.............
എന്നും തനിച്ചായിരിക്കും ............ യാത്രകളിൽ ......................!

നടന്നകലുന്ന ഓരോ നിമിഷവും നാം വളരുന്നു .......... ശാരീരികമായും മാനസികമായും .........!
അവയ്ക്ക് കാരണമാകുന്ന.....
വിജയത്തിന്റെ ഉന്നതപടവുകളും .............
തോൽവികളുടെ അഗാത ഗർത്തങ്ങളും ...............
ഈ യാത്രയുടെ ദൂരത്തെ തെല്ലും കുറച്ചിരിക്കില്ല  ............!

ദൂരം ദൂരമായി തന്നെ നിലകൊള്ളും....................!

ചിലപ്പോഴെങ്കിലും, ഇപ്പോൾ തീരും...........
എന്ന് കരുതുമ്പോഴും, ദൂരം.... അകലെ നിന്ന് കോമാളിയാക്കി ചിരിക്കും ...........!


കൗമാരമാകുന്ന യാത്രയിൽ കാണുന്നതെല്ലാം സ്വപ്‌നങ്ങൾ മത്രമായിരിക്കും  ...........
സ്വപ്നലോകം തേടിയുള്ള യാത്ര........!
ആ യാത്രക്കും അവസാനമുണ്ടായിരിക്കില്ല ............
പക്ഷേ ............. നാം എന്നും തുടരും..........
സ്വപ്നങ്ങൾ തേടിയുള്ള ആ യാത്ര ...................!

ഇടയ്ക്കൊരാൾ കൂട്ടാളിയായെത്തുമ്പോഴും ......
ഒർമിക്കയില്ല നാം...... നശ്വരമാണാ.. യാത്രയെന്ന്......! യാത്രെ ..........നിന്നെ  മറക്കുവാനായ് ശ്രമിക്കുമ്പോഴൊക്കെയും ......
ഓരൊർമയായി കബളിപ്പിക്കുന്നത് എന്തിന് ?
ഓർമ്മകൾ വേദനിപ്പിക്കിലും ഓർമ്മിക്കുവാൻ ഒരു സുഖം ...!

ഈ നശ്വര യാത്രയ്ക്കൊരു അവസാനം ഉണ്ടായിരിക്കും .....
ഒരു അവസാന വാക്കും ........
"വീണ്ടും കാണുക..... എന്നോന്നുണ്ടാവില്ല ....
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക .......!
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക "

സങ്കടങ്ങളാകുന്ന ഊഷരമരുഭൂമിയും താണ്ടി..............
ആ യാത്ര എന്നും തുടരുന്നു.....................

എല്ലാത്തിനും ഒടുവിൽ ഏകാകിയായി കുറച്ചു നാൾ
ഒരു ധ്യാനമാകുന്ന യാത്ര .......................!



ദൈവത്തെ അറിയാൻ .......
വിശ്വാസമെന്ന നൗകയിൽ .............
ജീവിതം ഒറ്റക്ക് തുഴയുവാൻ വേണ്ടിയുള്ള ഒരു ശ്രമം ...............

ആരൊക്കെ കൂട്ടിനുണ്ടെങ്കിലും......
ഈ ജീവിത നൗക നാം ഒറ്റക്ക് തുഴഞ്ഞെ മതിയാവൂ .........!


ഒറ്റക്ക് തുഴഞ്ഞു നാം മടുത്തെങ്കിലും ......
തുഴയുവാൻ ദൂരം ഇനിയും ഭാക്കിയുണ്ട് ...............




ഒടുവിൽ ദിശയറിയാതെ.....  നാം ഉഴലുമ്പോൾ .........
ദൂരമെന്ന സത്യം ഇനിയുമുണ്ടെന്ന് 
പുറകിൽ നിന്ന് ശബ്ദം മുഴക്കുന്നു ..............

ആര്ക്കൊക്കെയോ വേണ്ടി, ആരുടെ ഒക്കെയോ വാക്കുകൾ കേട്ട് നാം നമ്മുടെ  വഴികൾ തിരഞ്ഞെടുക്കുന്നു .........!
ഒരു കളിപ്പാട്ടമായി പലർക്കും മുൻപിൽ ......!
 എന്തുകൊണ്ട് നല്ല വഴികൾ നമുക്ക് മുൻപിൽ അടയുന്നു?

മടുത്തിരിക്കുന്നു..... തളർന്നിരിക്കുന്നു...... മുന്നോട്ടുപോകുവാൻ .......
ദൂരത്തെ പഴിച്ച് ...............
മരണത്തെ ആഗ്രഹിക്കുമ്പോൾ  ............

ദൂരം വീണ്ടും നമ്മെ കോമാളിയാക്കുന്നു ............!
യാത്ര പിന്നെയും തുടരുന്നു ......... നാമറിയാതെ .........
ഒരു ഒഴുക്കിലങ്ങനെ ഒഴുകുന്നു ......!


ഒടുവിൽ ആരുമറിയാതെ.......
പെട്ടന്ന്.....
ആ ദൂരം അവസാനിക്കും......!

പക്ഷേ അന്ന് നാം........
ഈ ദൂരം ഇനിയും ഉണ്ടായെങ്കിൽ എന്ന് ആശിക്കുന്ന നിമിഷങ്ങൾ ആയിരിക്കും ......!

ദൈവമെന്തെ ഇങ്ങനെ? എന്ന് ചിന്തിച്ച് പോകുന്നു ..........!


പക്ഷേ ............
പലരും കൂടെയുണ്ടെങ്കിലും യാത്രയുടെ തുടക്കവും ഒടുക്കവും നാം തനിച്ചായിരിക്കും ................!


തുടക്കം മുഖങ്ങളിൽ ചിരിയും ................
ഒടുക്കം മിഴികളിൽ കണ്ണുനീരും ...........
നിറച്ചൊരു യാത്ര .................!


ഇവിടെ സന്തോഷങ്ങൾക്ക് അർത്ഥമില്ലേ?












1 comment: