Wednesday 30 September 2015






വാടാത്ത പൂമൊട്ട് 


വിരിയാൻ സുന്ദരരാത്രികൾ വേണം 
പകപ്പെടാൻ നോവിന്റെ പകലുകളും 

ചിലപ്പോൾ 
വെയിലിൽ വാടിപ്പോകുന്നത് 
രാത്രിയെ ധ്യാനിക്കാത്തതുകൊണ്ടാകാം 
ഇത് ധ്യാനിക്കാൻ തുടങ്ങിയാൽ
പുഷ്പിക്കുന്ന രാത്രികളെ മാത്രമല്ല 
വെയിലിന്റെ പകലുകളെയും നാം സ്നേഹിക്കാൻ തുടങ്ങും 

അതേ ...........
പൂവിനെ സ്നേഹിച്ചു തുടങ്ങിയവർ 
മുള്ളുകളെയും ചേർത്തുപിടിക്കാൻ തുടങ്ങുന്നു 

അതേ ........
മുറിവേൽക്കാതെ സ്നേഹമില്ല 
ബലി ചെയ്യാതെ ആരാധനയില്ല 
വിലക്കുകളില്ലാത്ത പറുദീസയുമില്ല ......!



2 comments:

  1. അതേ ...........
    പൂവിനെ സ്നേഹിച്ചു തുടങ്ങിയവർ
    മുള്ളുകളെയും ചേർത്തുപിടിക്കാൻ തുടങ്ങുന്നു

    അതേ ........
    മുറിവേൽക്കാതെ സ്നേഹമില്ല
    ബലി ചെയ്യാതെ ആരാധനയില്ല
    വിലക്കുകളില്ലാത്ത പറുദീസയുമില്ല ......!
    Nice

    ReplyDelete